സര്‍ക്കാര്‍ അറിയിപ്പുകള്‍—–(24-1-22)
പരാതി പരിഹാര അദാലത്ത്
കണ്ണൂര്‍ റീജിയണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ ഉച്ച 12 മണി വരെ ‘നിധി താങ്കള്‍ക്കരികെ’ എന്ന പേരില്‍ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങള്‍, പെന്‍ഷണര്‍മാര്‍, അടുത്തുതന്നെ പെന്‍ഷന്‍ ആകുന്ന അംഗങ്ങള്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍, പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പര്‍/പി പി ഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള പരാതികള്‍ ജനുവരി 31നകം അയച്ചാല്‍ പരാതികളില്‍ ഫെബ്രുവരി 10ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കുമെന്ന് റീജിയണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും സെക്രട്ടറിയെ സഹായിക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 33നും ഇടയില്‍. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂര്‍ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 0490 2444416, 2444116.
മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് ആറു മാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താംക്ലാസ് പാസായവര്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠനവിഷയമാണ്. ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള എസ്ആര്‍സി ഓഫീസിലും വേേു:െ//െൃരരര.ശി/റീംിഹീമറ ലും ലഭിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ ംംം.െൃരരര.ശി ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2325101, 2325102, 9447683169.
റീ ക്വട്ടേഷന്‍
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലേക്ക് സ്‌പോര്‍ട്‌സ് ജേഴ്‌സികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.
മരം ലേലം
പയ്യന്നൂര്‍ താലൂക്കില്‍ വെള്ളോറ വില്ലേജില്‍ മുറിച്ചു മാറ്റിയ കന്നിവാക മരത്തിന്റെ കഷണങ്ങളും വിറകും ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് വെള്ളോറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0460 2300332.
കശുവണ്ടി ലേലം
പയ്യന്നൂര്‍ താലൂക്കില്‍ പെരിന്തട്ട വില്ലേജിലെ റി.സ.1/4എ നമ്പറില്‍ ഉള്‍പ്പെട്ട മിച്ചഭൂമിയിലെ കശുമാവുകളില്‍ നിന്നും 202223 വര്‍ഷം കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 15ന് രാവിലെ 11.30ന് പെരിന്തട്ട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0460 2300332.
ഗതാഗതം നിരോധിച്ചു
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പായത്തോട്പാല്‍ചുരം റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്.
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താണ, മാണിക്കക്കാവ്, മാണിക്കക്കാവ് സ്‌കൂള്‍, ഇഎസ്‌ഐ, വാട്ടര്‍ അതോറിറ്റി, കരുവള്ളി കാവ്, കേന്‍ പ്രിന്റ് ആയുര്‍വേദ ആശുപത്രി പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 25 ചൊവ്വ രാവിലെ 8.30 മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടവനാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 25 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പകല്ല്, പോത്താകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 25 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളപ്പൊയില്‍, ദാസ് കോട്ടേഴ്‌സ്, മലാല്‍, കൊടക്കളം, കരയിമുക്ക്, എഞ്ചിനീയറിംഗ് കോളേജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 25 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപ്പൊയില്‍ കനാല്‍, ഡയമണ്ട് പെയിന്റ്, കരിയില്‍ കാവ്, പന്നിയോട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 25 ചൊവ്വ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വാണിയന്‍ ചാല്‍, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും ആയങ്കി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും വാരംകനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ദേശീയ സമ്മതിദായക ദിനാചരണം; പ്രതിജ്ഞ
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 25 ചൊവ്വാഴ്ച ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ ദിന പ്രതിജ്ഞയെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11നാണ് പ്രതിജ്ഞയെടുക്കുക. പ്രതിജ്ഞയുടെ വീഡിയോയും ഫോട്ടോയും ജീവനക്കാര്‍ അവരവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ #NVD2022 എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യണം.
റോഡ് അടച്ചിടും
പയ്യന്നൂര്‍ താലൂക്ക് ആശുപത്രി നിര്‍മാണ പ്രവൃത്തികളുടെ ഭാഗായി അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ടാങ്കിന്റെ നിര്‍മാണത്തിനായി ആശുപത്രിയുടെ വടക്ക് ഭാഗത്തുള്ള കോമ്പൗണ്ട് വാളിനോട് ചേര്‍ന്ന് മണ്ണ് കുഴിച്ചെടുക്കേണ്ടതിനാല്‍ മതില്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആശുപത്രിയുടെ വടക്ക് ഭാഗത്തുളള മുനിസിപ്പല്‍ റോഡ് ഏപ്രില്‍ 19വരെ അടച്ചിട്ടതായി പയ്യന്നൂര്‍ നഗരസഭ സെക്രട്ടറി അറിയിച്ചു.
ഇന്റര്‍വ്യൂ മാറ്റി
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 27ന് നടത്താനിരുന്ന ഫാം ഓഫീസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിയതായി അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0467 2260632.
ലേലം
കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളേജ് കാമ്പസിനുള്ളിലെ കെട്ടിടങ്ങള്‍ക്കും ചുറ്റുമതിലിനും ഭീഷണിയായി നിന്നിരുന്ന മുറിച്ചുമാറ്റിയ മരങ്ങള്‍ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2746175.
ദര്‍ഘാസ്
തലശ്ശേരി ഐ.സി.ഡി.എസ് പരിധിയിലുള്ള 146 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2344488. എടക്കാട് ഐ.സി.ഡി.എസ് പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 7012515682.
തലശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2383254.
