സര്‍ക്കാര്‍ അറിയിപ്പുകള്‍-(7-02-2022)

 

ലെവല്‍ക്രോസ് അടച്ചിടും

 

കൊടുവള്ളിഎന്‍എച്ച്മമ്പറം റോഡില്‍ തലശ്ശേരിഎടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 230 ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ട് മുതല്‍ 10ന് വൈകിട്ട് എട്ട് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

മദ്രസാധ്യാപക ക്ഷേമനിധി വിഹിതം അടക്കണം

 

മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം വിഹിതം പോസ്‌റ്റോഫീസുകളില്‍ അടക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിഹിതം യഥാസമയം അടക്കാത്തത്് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാവും. ഫോണ്‍: 0495 2966577.

ക്ഷേത്രകലാ അക്കാദമിയില്‍ കോഴ്‌സുകള്‍-

 

ക്ഷേത്രകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരിശീലനം നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഈ വിഷയങ്ങളില്‍ ബിരുദമുള്ളവരായിരിക്കണം അപേക്ഷകര്‍. www.kshethrakalaacademy.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ ശരിപ്പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഫെബ്രവരി 28 നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പിഒ കണ്ണൂര്‍ 670303, എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0497 2986030, 9847913669,

 

താലൂക്ക് വികസന സമിതി യോഗം

 

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരും.

 

ക്വട്ടേഷന്‍

 

പെരിങ്ങോം ഗവ.കോളേജ് ലൈബ്രറിയിലേക്ക് യുപിഎസ് ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04985 295440.

 

ക്വട്ടേഷന്‍

 

എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എടക്കാട്, എളയാവൂര്‍ സോണലുകളില്‍ പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 8301067005.

 

ക്വട്ടേഷന്‍

 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ജോലിക്ക് ആവശ്യമായ സാധനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പിലെ ഹൈഡ്രോളിക് ലാബിലുള്ള മെഷിനില്‍ പുതിയ സ്റ്റാര്‍ ഡെല്‍റ്റ സ്റ്റാര്‍ട്ടര്‍ വിതരണം ചെയ്യുന്നതിനും മെഷീനില്‍ സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

 

ഓണ്‍ലൈന്‍ ലേലം

 

കെഎപി നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ സാധന സാമഗ്രികള്‍ www.mstcecommerce.com മുഖേന ഫെബ്രുവരി 18ന് രാവിലെ 11 മണി മുതല്‍ 3.30വരെയുള്ള സമയത്ത് ഓണ്‍ലൈന്‍ ലേലം ചെയ്യും. ഫോണ്‍: 0497 2781316.