സര്‍ക്കാര്‍ അറിയിപ്പുകള്‍-(8-2-2022)

ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

 

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്‌റ്റേജ് ലൈറ്റിങ്, ഇന്റീരിയര്‍ ലൈറ്റിങ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിങ്, ആംബിയന്‍സ് ലൈറ്റിങ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിങ് എന്നിങ്ങനെ ലൈറ്റിങ് ടെക്‌നിക്കുകളും അത്യാധുനികെൈ ലറ്റിങ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ കോഴ്‌സിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ തിരുവനന്തപുരം കാമിയോലൈറ്റ ്അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ഫോണ്‍: 9447399019. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപമുള്ള എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. https:/s/rccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിലാസം: ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം33. wwws.rccc.in
വിശദാംശങ്ങള്‍  ല്‍ ലഭിക്കും. ഫോണ്‍: 04712325101, 8281114464.

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (സ്‌പോര്‍ട്‌സ്) സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സീനിയര്‍ ഫിസിക്‌സ് ടീച്ചറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 10ന് ഉച്ചക്ക് 2.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്ടിന് കീഴില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക്് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0490 2399207. വെബ് സൈറ്റ്: www.mcc.kerala.gov.in.

 

വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു

ജില്ലയിലെ പേരാവൂര്‍, ഇരിക്കൂര്‍, എടക്കാട്, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ രാത്രി കാലങ്ങളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് താല്‍ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുധാരികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

താല്‍ക്കാലിക നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 11 ഉച്ച രണ്ടിന് നടക്കും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഗവ. അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പേര്, വയസ്സ്, മേല്‍വിലാസം, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍, എസ് എസ് എല്‍ സി ബുക്ക്/ ആധാര്‍കാര്‍ഡ് എന്നിവ സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാകണം.

ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ളകോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആറ് മാസത്തെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെയുള്ള എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി ആണ് യോഗ്യത. അപേക്ഷാ ഫീസ് ജനറല്‍ 150രൂപ, എസ് സി/എസ് ടി 100 രൂപ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547005052.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന മേലെ അതിയടം പുറമ്പോക്കിലുള്ള മാവ്, കുരുമുളക് വള്ളി എന്നിവയിലുള്ള അനുഭവങ്ങള്‍ ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2877799.