സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-2-2022)
ലെവല്‍ക്രോസ് അടച്ചിടും
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്‌ദേശീയപാതയില്‍ തലശ്ശേരി എടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 231ാം നമ്പര്‍ റെയില്‍വേ ലെവല്‍ക്രോസ് ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതല്‍ 17ന് രാത്രി എട്ട് മണി വരെ അഞ്ച് ദിവസം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്ക് ട്രേഡിലെ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ഡിഗ്രി, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.
യുജിസി നെറ്റ് പരിശീലനം
വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോമേഴ്‌സ് ഒന്നും രണ്ടും പേപ്പറുകള്‍ക്ക് യുജിസി നെറ്റ് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് മുമ്പ് പ്രവേശനം നേടുക. ക്ലാസ് ഓണ്‍ലൈനായിരിക്കും. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും യുജിസി നെറ്റ് പരിശീലനവും നല്‍കുന്നു. ഹ്യുമാനിറ്റീസ് പേപ്പര്‍ ഒന്ന്, കൊമേഴ്‌സ് പേപ്പര്‍ രണ്ട് എന്നിവയുടെ ക്ലാസുകള്‍ ഫെബ്രുവരി 21 മുതല്‍ തുടങ്ങും. ഫോണ്‍: 9495069307.
താല്‍ക്കാലിക നിയമനം
തൃക്കരിപ്പൂര്‍ ഇകെഎന്‍എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയനവര്‍ഷം ഒഴിവുള്ള കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിലെ ലക്ചറര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എംബിഎ/എംബിഎയോടൊപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐച്ഛിക വിഷയമായെടുത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0467 2211400.
വൈദ്യുതി മുടങ്ങും
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മോറക്കുന്ന്, മോറാല്‍ കാവ്, അയ്യലത്ത് സ്‌കൂള്‍, കുഴിപ്പങ്ങാട്, കുഴിപ്പങ്ങാട് കളരി, പുഴക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, പനോന്നേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 ശനി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും മമ്മാക്കുന്ന് പുഞ്ചിരിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും മുച്ചിലോട്ടുകാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ മുതല്‍ 11.30 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നപാറ, കുപ്പോള്‍, മാടക്കംപൊയില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 ശനി രാവിലെ ഏഴ് മുതല്‍ 10 മണി വരെയും നുച്ചിലോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഇരുവന്‍കൈ, അല്‍വഫ, മുണ്ടേരി ചിറ, മുണ്ടേരി മെട്ട, മുണ്ടേരികടവ്, മുണ്ടേരി എക്‌സ്‌ചേഞ്ച് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ധര്‍മപുരി മലബാര്‍ തണല്‍ അവേര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൃപ, അമ്പാടിമുക്ക്, തളാപ്പ് അമ്പലം, തളാപ്പ് വയല്‍, വിസ്പറിങ്ങ് പാം, വീനസ്, യോഗശാല റോഡ്, ഓലേചേരി കാവ്, പോതിയോട്ട് കാവ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 12 ശനി രാവിലെ 7.30 മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബിസ്മില്ല മുതല്‍ അഴീക്കല്‍ വരെ ഫെബ്രുവരി 12 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ തുടങ്ങി
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 202223 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും ചേരാം. ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി പഠിതാക്കള്‍ക്കും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഠിതാക്കള്‍ക്കും കോഴ്‌സ് സൗജന്യമായിരിക്കും. ഫോണ്‍: 9495365907.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സാക്ഷരതാമിഷന്റെ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് പഠനം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ഓഫീസിലോ 9495365907 എന്ന നമ്പറിലോ ബന്ധപ്പെടുക.
ഫസ്റ്റ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫസ്റ്റ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് കോളേജില്‍ എഴുത്ത് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. യോഗ്യത: ബിരുദം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളേജില്‍ ഹാജരാകണം.
ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലബ്ബ് രൂപീകരണം.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എല്ലാ ജില്ലകളിലും ‘മാരിവില്ല്’ എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലബ്ബ് രൂപീകരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ക്ലബ്ബിന്റെ രൂപീകരണവും ഉദ്ഘാടനവും ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് ഭാരത് ഹോട്ടലില്‍ യുവജനക്ഷേമ ബോര്‍ഡ് അംഗം വി കെ സനോജ് നിര്‍വ്വഹിക്കും.
ഷീ മാള്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമായി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഷീ മാളിന്റെ നിര്‍മാണ പ്രവൃത്തി മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. 202122 വാര്‍ഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. 91,21,000 രൂപ ചെലവില്‍ 3634 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ രണ്ട് നിലകളിലാണ് മാള്‍ നിര്‍മ്മിക്കുക. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ സ്ത്രീകളുടെ ജീവിതത്തിനും തൊഴിലിനും അഭിവൃദ്ധി ഉണ്ടാക്കുന്ന തരത്തിലുള്ള സംരംഭങ്ങളും ഉയര്‍ന്നുവരും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ പി ഇന്ദിര, പി ഷമീമ, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ കെ സുരേഷ്, മുസ്ലിഹ് മഠത്തില്‍, സി എം പത്മജ, വികെ ഷൈജു, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എ ബീന, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി പി വത്സന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു.
സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളില്‍ ഈ അധ്യയന വര്‍ഷം നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍: 0495 2768094.
ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം
പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നല്‍കും. അജൈവ മാലിന്യ ശേഖരണം നടത്തുന്ന വേളയില്‍ ഉണ്ടായ അനുഭവങ്ങള്‍ മൂന്ന് പേജില്‍ കവിയാതെ എഴുതണം. അനുഭവ കുറിപ്പിനൊപ്പം പഞ്ചായത്ത് പ്രസിഡണ്ടിന്റെ/നഗര സഭാ അധ്യക്ഷന്റെ സാക്ഷ്യപത്രം കൂടി അയക്കണം. അനുഭവ കുറിപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍, ഹരിത കേരളം മിഷന്‍ ജില്ലാ ഓഫീസ്, ആസൂത്രണ സമിതി കെട്ടിടം, കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍, 670002 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഫെബ്രുവരി 28 നുള്ളില്‍ ലഭ്യമാക്കണം.
എസ് ടി പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ എസ് ടി പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി www.cmdkerala.net, www.stdd.kerala.gov.in
എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. പിവിറ്റിജി/ അടിയ/പണിയ/മലപണ്ടാര വിഭാഗക്കാര്‍ക്ക് എട്ടാം ക്ലാസ് പാസായാല്‍ മതി. നഴ്‌സിങ്ങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പാസായവര്‍ക്കും ആയുര്‍വ്വേദ/പാരമ്പരവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് മുന്‍ഗണന. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകരുടെ താമസ പരിധിയിലെ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. അതാത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ ഐ ടി ഡി പി ഓഫീസിലും, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2700357.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ആര്‍ബിഎസ്‌കെ കോ ഓര്‍ഡിനേറ്റര്‍ (യോഗ്യത: എംഎസ്‌സി നഴ്‌സിങ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലുള്ള അറിവ്), ഓഡിയോമെട്രിക് അസിസ്റ്റന്റ് (ബിഎസ്എല്‍പി/ ഡിപ്ലോമ ഇന്‍ ഹിയറിങ് ലാംഗ്വേജ് ആന്റ് സ്പീച്ച് (ആര്‍സിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം പങ്കെടുക്കണം. ഫോണ്‍: 0497 2709920.
തുല്യത ഓഫ്‌ലൈലന്‍ ക്ലാസുകള്‍ 12 മുതല്‍
സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യത ക്ലാസുകള്‍ ഓഫ്‌ലൈനായി ജില്ലയില്‍ ഫെബ്രുവരി 12ന് തുടങ്ങും. ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ സെന്റര്‍ കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള വിവിധ റോഡുകളിലുള്ള മരങ്ങളുടെ ലേലം/പുനര്‍ലേലം ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497 2877799.
ചാല ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി ചാല ടൗണ്‍ മുതല്‍ ചാല സ്‌കൂള്‍ ചാല പാലം വരെയുള്ള ഭാഗങ്ങളിലെ വിവിധ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം കണ്ണൂര്‍ ഓഫീസില്‍ നടത്തും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19. ഫോണ്‍: 0497 2766160.