സര്‍ക്കാര്‍ അറിയിപ്പുകള്‍-(10-2-2022)

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത പ്ലസ്ടു), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) എന്നീ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം കോളേജ് ഓഫീസിലും www.ihrd.ac.in ലും ലഭിക്കും. ഫോണ്‍: 0460 2206050, 8547005048.

 

കാക്കത്തോട് ബസ് ഷെല്‍ട്ടറിന് ഭരണാനുമതി

 

ഇരിക്കൂര്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കാക്കത്തോട് ബസ് സ്‌റ്റോപ്പിന് സമീപം മലയോര ഹൈവേയോട് ചേര്‍ന്ന ബസ് ഷെല്‍ട്ടര്‍ നിര്‍മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സര്‍വെ ട്രേഡില്‍ ഐടിഐ, തത്തുല്യം. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835106.

 

വിമുക്തി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

 

സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി കണ്ണൂര്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വകലാശാല ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മിഷനുകള്‍, പ്രൊജക്ടുകള്‍ എന്നിവിടങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2360നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. വിലാസം: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, അഡീഷണല്‍ സിവില്‍ സ്‌റ്റേഷന്‍ (എഫ്) ബ്ലോക്ക്, സിവില്‍ ലൈന്‍, കണ്ണൂര്‍ 2. ഫോണ്‍: 0497 2706698.

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

 

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net

 

ഹരിത മിത്രം: സ്മാര്‍ട്ട്ഗാര്‍ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലനം

 

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം സ്മാര്‍ട്ട്ഗാര്‍ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലന പരിപാടി ഫെബ്രുവരി 11 വെള്ളി ഉച്ച രണ്ട് മണിക്ക് ഓണ്‍ലൈനായി നടക്കും. ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഹരിത മിത്രം ഗാബേജ് മോണിറ്റിങ്ങ് സിസ്റ്റം പദ്ധതി നടപ്പാക്കുന്ന 36 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍, സെക്രട്ടറി, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാ കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ഓണ്‍ലൈനായി കിലയുമായി സഹകരിച്ച് ഹരിത ശുചിത്വ മിഷനുകള്‍ സംയുക്തമായി പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് വികസിപ്പിച്ചെടുത്ത കെല്‍ട്രോണിനാണ്.

 

വൈദ്യുതി മുടങ്ങും

 

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാടിയില്‍പീടിക, മുള്ളൂര്‍മുക്ക്, തച്ചോളിമുക്ക്, വൈദ്യര്‍മുക്ക്, കുടക്കളം, മലാല്‍, ദസ്‌ക്വാട്ടേഴ്‌സ്, വെള്ളപ്പൊയില്‍, കരയിമുക്ക്, എഞ്ചിനീയറിങ് കോളേജ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വെള്ളി രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനോത്ത്ക്കാവ്, വട്ടക്കുളം, വെസ്റ്റ് വാട്ടര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വെള്ളി രാവിലെ എട്ട് മുതല്‍ 11 മണി വരെയും ക്ലാസിക് കമ്പനി, തോട്ടട വെസ്റ്റ്, കുട്ടമൈതാനം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടത്തില്‍മൂല, പട്ടിയം വായനശാല, ഓകെയുപി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വെള്ളി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് മൂന്ന് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കായലോട്, കുട്ടിച്ചാത്തന്‍മഠം, ഒലായിക്കര, പാച്ചപ്പൊയിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വെള്ളി രാവിലെ എട്ട് മുതല്‍ 11 മണി വരെയും കൈരളി പെറ്റ്, നമസ്‌കോ ആര്‍ ടെക്ക്, മൗവ്വേരി, മൗവ്വേരി കെഡബ്ല്യുഎ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വെള്ളി രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂവത്തുംതറ, ക്രൗണ്‍, വെങ്ങന, ചെമ്പിലോട്, തലവില്‍, മുതുകുറ്റി മുത്തപ്പന്‍, മുതുകുറ്റി, പുഞ്ചിരിമുക്ക്, ഇരിവേരി കനാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 11 വെള്ളി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ക്വട്ടേഷന്‍

 

പെരളശ്ശേരിയില്‍ മ്യൂസിയം മൃഗശാല വകുപ്പിന് കീഴില്‍ എകെജി മ്യൂസിയത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തുള്ള വിവിധ മരങ്ങള്‍ മുറിച്ചുകൊണ്ടു പോകുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 26ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0495 2381253.