സര്‍ക്കാര്‍ ആശുപത്രികളില്‍ അധുനിക അണുവിമുക്തയന്ത്രങ്ങള്‍ സ്ഥാപിക്കണം-വടിവേല്‍ മല്ലേശന്‍-

പരിയാരം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും, ജില്ലാ-താലൂക്ക് ആശുപത്രികളിലും പഴകിയ അണുവിമുക്ത യന്ത്രങ്ങള്‍ മാറ്റി പുതിയ ആധുനിക യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേരളാ ഗവ.ഹോസ്പിറ്റല്‍ സ്റ്ററൈല്‍ സര്‍വീസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

മാരകരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അണുവിമുക്തവിഭാഗത്തെ ശാസ്ത്രീയമായും സാങ്കേതികമായും മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വടിവേല്‍ മല്ലേശന്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി വടിവേല്‍ മല്ലേശന്‍(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്)-പ്രസിഡന്റ്,

സി.ബിനു(ഗവ.മെഡിക്കല്‍ കോളേജ് തിരുവനന്തപുരം)-ജന.സെക്രട്ടറി,

സി.പ്രകാശ്(എസ്.എ.ടി.ഹോസ്പിറ്റല്‍,തിരുവനന്തപുരം), കെ.ജി.സുനില്‍കുമാര്‍(ഗവ.മെഡിക്കല്‍ കോളേജ്,കോട്ടയം)-വൈസ് പ്രസിഡന്റുമാര്‍,

എസ്.എല്‍.വിനു(ഗവ.മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), പി.ഗംഗാധരന്‍(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്)-ജോ.സെക്രട്ടറിമാര്‍,

പി.വി.പ്രേംകുമാര്‍(ഗവ.മെഡിക്കല്‍ കോളേജ്, കോഴിക്കോട്)-ട്രഷറര്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.