ഗ്രാന്‍മ കുടുംബസംഗമം സംഘടിപ്പിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ഗ്രാന്മ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അടിയന്തിരവസ്ഥക്കാലത്ത് കൊടിയ പീഡനം ഏറ്റ് വാങ്ങേണ്ടി വന്ന 5 കോളേജുകളിലെ SFl പ്രവര്‍ത്തകര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ള രക്ഷിതാക്കള്‍, 2023 ല്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഗ്രാന്മ അംഗങ്ങള്‍, ഗ്രാന്മ അംഗങ്ങളുടെ ഉന്നത വിജയം നേടിയ മക്കള്‍ എന്നിവരെ അനുമോദിക്കുകയും, ആദരിക്കുകയും ചെയ്തു.

പ്രസിഡന്റ് എ.പി.ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.

ടി.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

പി.കെ.വിജയന്‍, പി.പി.രമേശന്‍, പ്രഫ.ഇ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

കലാപരിപാടികളും നടന്നു.

ചടങ്ങില്‍ വെച്ച് അന്തരിച്ച ദേശാദിമാനി സീനിയര്‍ സബ്ബ് എഡിറ്റര്‍ എം രാജീവന്റെ കുടുംബത്തിന് ദേശാഭിമാനി നല്‍കുന്ന ധനസഹായം ഗോവിന്ദന്‍ മാസ്റ്റര്‍ രാജീവന്റെ ഭാര്യ പി.എന്‍.സുലേഖയക് നല്‍കി.

സി.പിഎം ഏരിയ സെക്രട്ടറി കെ.സന്തോഷ്, ദേശാഭിമാനി അക്കൗണ്ട്‌സ് മാനേജര്‍ എന്‍.വി.രാമചന്ദ്രന്‍, മനേജര്‍ സജീവ് കൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍ കെ.ടി.ശശി എന്നിവര്‍ പങ്കെടുത്തു.

പി.കെ മഹേഷ് സ്വാഗതവും എസരോജം നന്ദിയും പറഞ്ഞു.