അവധൂതാശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമാ ആഘോഷം-രസനയുടെ ശില്‍പ്പികള്‍ക്ക് ഓങ്കാര പുരസ്‌ക്കാര സമര്‍പ്പണം.
കിണര്‍മുക്ക്: അവധൂതാശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമാഘോഷം ജൂലായ് 13 ന് ബുധനാഴ്ച (1197 മിഥുനം 29) നടക്കും.
അവധൂതാശ്രമം(കിണര്‍മുക്ക്, ഏറ്റുകുടുക്ക) ഗുഹാക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന ഗുരുപൂര്‍ണ്ണിമാദിനാഘോഷത്തില്‍ ഓങ്കാര
പുരസ്‌കാര സമര്‍പ്പണവും സത്സംഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മഠാധിപതി സ്വാമി സാധു വിനോദന്‍ അറിയിച്ചു.
രാവിലെ 4 മണിക്ക് ഹോമം, 5 മണിക്ക് ഓങ്കാര ജപം, 6 മണിക്ക് സാധനാപഥം 7 മണിക്ക് മാമ്പ അശോകന്‍ജി, പത്മാക്ഷി അമ്മ, സുജ ആലപ്പുഴ എന്നിവരുടെ പുരാണ പാരായണം.
9.45 ന് പുത്തൂര്‍ ശശിമാസ്റ്ററുടെ സോപാനസംഗീതം: 10 മണിക്ക് ഓങ്കാര പുരസ്‌കാര സമര്‍പ്പണം.
ഭാരതീയ സംസ്‌കൃതിയെ പരിപോഷിപ്പിക്കുന്ന സേവനങ്ങളെ മാനിച്ച് കൊണ്ട് അവധൂതാശ്രമം നല്‍കുന്ന ഓങ്കാര പുരസ്‌കാരം സംസ്‌കൃതിയുടെ ഭാഗമായ സംസ്‌കൃത ഭാഷാ പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാസികയായ രസന ക്ക് സമര്‍പ്പിക്കും.
മാനേജിംഗ് എഡിറ്റര്‍ കെ.എം ജനാര്‍ദ്ദനന്‍, എഡിറ്റര്‍ ഡോ:ശ്യാമളാ ജനാര്‍ദ്ദനന്‍ എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.
റിട്ട.ഡെപ്യൂട്ടി കളക്ടര്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിക്കും.
സ്വാമി സാധു വിനോദന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും.
കാഞ്ഞങ്ങാട് ശ്രീശങ്കരം ആശ്രമത്തിലെ സ്വാമി ഭൂമാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും.
ഡോ:സനല്‍ ചന്ദ്രന്‍, പ്രൊഫ: കൊമ്പക്കുളം വിഷ്ണുജി, രാംദാസ് വാഴുന്നോര്‍, ബാബുരാജന്‍ജി ചക്കരക്കല്ല്, ശ്രീമദ് ഭാഗവതം ആചാര്യന്മാരായ കാനപ്രം ഈശ്വരന്‍ മാസ്റ്റര്‍, ജയേഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും.
1 മണിക്ക് അന്നപ്രസാദം, 1.30 മുതല്‍ ഹിമാലയ തീര്‍ത്ഥാടന അനുഭവ വിവരണം. പയ്യന്നൂര്‍ കോളേജിലെ പ്രൊഫ. ജയരാജ് സ്വാഗതം പറയും.
