ചന്തപ്പുരയില്‍ നവംബര്‍ 9 ന് കര്‍ഷകസംഗമം-കിസാന്‍സഭ അഖിലേന്ത്യാ സെക്രട്ടറി ഹനന്‍മുള്ള ഉദ്ഘാടനം ചെയ്യും-

പിലാത്തറ : സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 9 ന് ചന്തപ്പുരയില്‍ നടക്കുന്ന കര്‍ഷകസംഗമം അഖിലേന്ത്യ കിസാന്‍സഭയുടെ ജനറല്‍ സെക്രട്ടറി ഹനന്‍മുളള ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ചന്തപ്പുരയില്‍ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു.

കര്‍ഷക സംഘം ജില്ല പ്രസിഡന്റ് ഒ.വി നാരായണന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.

പി.പി.ദാമോദരന്‍, കെ പത്മനാഭന്‍, വി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടകസമിതി ഭാരവാഹികള്‍-പി.പി.ദാമോദരന്‍ ചെയര്‍മാന്‍, ഇ.പി.ബാലന്‍, കെ.മനോഹരന്‍- വൈസ് ചെയര്‍മാന്‍മാര്‍, ടി.വി.ചന്ദ്രന്‍ കണ്‍വീനര്‍, വി.രമേശന്‍, ടി. വി. മോഹനന്‍ ജോയിന്റ് കണ്‍വീനര്‍മാര്‍