ഹാപ്പിയില്ല; അണ്‍ ഹാപ്പിയാണ് ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്:  ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു.

മുഖ്യാതിഥിയായ മുന്‍ എം.എല്‍.എ ജയിംസ്മാത്യു പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

ജയിംസ്മാത്യുവിന്റെ കാലത്ത് രൂപം നല്‍കിയ ചെറുശ്ശേരി സര്‍ഗാലയ ആണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഹാപ്പിനസ് സ്‌ക്വയറായി മാറ്റിയത്.

എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ, കേരളാ കോണ്‍ഗ്രസ്(എം) എന്നീ കക്ഷികളും പ്രതിപക്ഷത്തെ കോണ്‍ഗ്രസും ബി.ജെ.പിയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തില്ല.

സി.പി.ഐ പ്രതിനിധിയായി മണ്ഡലം പ്രസിഡന്റ് പി.കെ.മുജീബ്‌റഹ്മാന്റെ പേര് ആശംസാ പ്രസംഗകരില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതേ സമയത്ത് ടൗണ്‍ സ്‌ക്വയറില്‍ സി.പി.ഐയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതിയും എത്തിയില്ല.

  5 എം.എല്‍.എ മാരും ഒരു മന്ത്രിയുമുള്ള തങ്ങളെ സിസ്സാരന്‍മാരാക്കി അവഗണിച്ചത് കാരണമാണ് പരിപാടി ബഹിഷ്‌ക്കരിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളുടെ പേരിന് ശേഷമാണ് തങ്ങളുടെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്തിയതെന്നും ടി.എസ്.ജയിംസ് പറഞ്ഞു.

ചെറുശ്ശേരിയെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.