ഹാപ്പിനസ് സ്‌ക്വയര്‍ ജനുവരി ഒന്നിന് തുറക്കും-ഉദ്ഘാടനത്തിന് സംഘാടകസമിതി രീപീകരിച്ചു.

തളിപ്പറമ്പ്: ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

ചിറവക്കില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയര്‍ 2025 ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്.

സംഘാടകസമിതി രൂപീകരണ യോഗം എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.

ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍പി.മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

1000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള, സൗണ്ട് സിസ്റ്റം, കസേര ഉള്‍പ്പെടെയുള്ളവ ഇന്‍ബില്‍ഡായുള്ള ടൗണ്‍ സ്‌ക്വയര്‍ മോഡലാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.

ടൂറിസം വകുപ്പിനാണ് ഇതിന്റെ പൂര്‍ണ്ണമായ നടത്തിപ്പ് ചുമതല. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31, ജനുവരി 1 തീയ്യതികളില്‍ വിവിധ പരിപാടികളും ഇവിടെ നടക്കുന്നു.

ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് സെമിക്ലാസിക്കല്‍ ഡാന്‍സ് ഒപ്പന തിരുവാതിര മാര്‍ഗ്ഗംകളി ദഫ്മുട്ട്  സിനിമാറ്റിക്ക് ഡാന്‍സ് മോഹനിയാട്ടം എന്നിവ അവതരിപ്പിക്കാന്‍ തല്‍പര്യമുള്ള തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ താഴെ ചേര്‍ത്ത നമ്പറുകളില്‍ ബന്ധപ്പെടുക

94476 47280
94473 96713
73062 41834