ഹരിദാസന്‍ വധം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍-
തലശേരി: തലശേരിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെകുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി. തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തിയാണ് നാലുപേരുടെയും അറസറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രദേശത്തെ ക്ഷേതത്തിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവരാണിവര്‍.
കൊലപാതക ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ബി.ജെ.പി.നേതാവ് ലിജേഷ് കഴിഞ്ഞദിവസം നടത്തിയ പ്രകോപനപരമായ പ്രസംഗം നേരത്തെ പുറഖത്തുവന്നിരുന്നു.
കൊലപാതകംനടത്തിയത് നാലുപേരാണെന്ന് പോലീസ് കരുതുന്നു. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഇന്ന് പുലര്‍ച്ചവരെ അന്വേഷണസംഘം വാഹനപരിശേധനയും റെയിഡുകളും നടത്തിയിരുന്നു.
ഇവരെ ഇന്ന് പിടികൂടാനാവുമെന്നാണ് പോലീസ് കരുതുന്നത് പ്രതികള്‍ സഞ്ചരിച്ച ബെക്കുകളും കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.
