ഹരിഹര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം-ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ ആദരിച്ചു.
തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും-പൊന്നോണക്കളരിയില്‍- പാളയാട് മേപ്പളളി ഹൗസില്‍ നടന്നു.
തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.
യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.മനോജ് കുമാര്‍ എസ് അദ്ധ്യക്ഷത വഹിച്ചു.
ഫൗണ്ടര്‍ പ്രസിഡന്റ് ഇ.പി.ജി നമ്പ്യാര്‍, ഡോ..കെ.ഉപേഷ് ബാബു, ഡോ:ജാഫര്‍ ബഷീര്‍, മുന്‍ പ്രസിഡന്റ് എന്‍.രാജീസ്, ക്ലാരമ്മ ജോസ്, ലിസമ്മ ടീച്ചര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പീറ്റര്‍ അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് എന്‍.വി.കെ.നമ്പ്യാര്‍, വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ജോസ് ചെന്നക്കാട്ടുകുന്നേല്‍ സ്വാഗതവും, സെക്രട്ടറി ടി.വി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
SSLC, +2 ഉന്നത വിജയം നേടിയ കുട്ടികളെ മെമെന്റോ നല്‍കി ആദരിച്ചു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാകായിക മത്സരങ്ങള്‍, ഓണസദ്യ തുടങ്ങിയവും ഉണ്ടായിരുന്നു.
പി.കെ.ഇസ്മയില്‍ വീടുകളില്‍ നടന്ന പൂക്കള മത്സരത്തില്‍ വിജയിച്ചവര്‍ക്കും, വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.