ഹരിത രാജന്‍ വീണ്ടും വിജയ തിളക്കത്തില്‍-

തളിപ്പറമ്പ്: ഹരിത രാജന് വീണ്ടും വിജയത്തിളക്കം.

പാലകുളങ്ങരയിലെ   കെ.എം.രാജന്റേയും (റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി) കെ.വി.ഗീതയുടേയും മകള്‍ ഹരിത രാജന്‍

എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുമുമ്പ് തന്നെ യു.ജി.സി നെറ്റ് പരീക്ഷയിലും ജെ.ആര്‍.എഫിലും ഉന്നതറാങ്കോടെ വിജയം നേടി.

കണ്ണൂര്‍ സര്‍വ്വകലാശാല ബി.എസ്.സി ബോട്ടണി വിഭാഗത്തില്‍ ഒന്നാംറാങ്കു ജേതാവാണ് ഹരിത രാജന്‍.

NET പരീക്ഷയില്‍ 5 മുതല്‍ 7% മാര്‍ക്കു കൂടുതല്‍ ലഭിച്ചിട്ടുള്ള ഉയര്‍ന്ന റാങ്കിലുള്ളവര്‍ക്കാണ് ജെ.ആര്‍.എഫ് (JRF – Junior Reserch Fellowship സ്‌റ്റൈ ഫെന്റോടു കൂടി PHD ചെയ്യാനുള്ള അര്‍ഹത) നല്‍കുന്നത്.

ഹരിതാ രാജന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ ആശംസകളറിയിച്ചു.

പഠിപ്പില്‍ മാത്രമല്ല മറ്റു കലാ സാഹിത്യ സാംസ്‌കാരിക രംഗത്തും തിളക്കമാര്‍ന്ന പ്രകടനമാണ് ഹരിത രാജന്‍ നടത്തി കൊണ്ടിരിക്കുന്നത്.

മാതൃ മലയാളം മധുരമലയാളം കൂട്ടായ്മ പൊന്നാടയും മെമെന്റോയും നല്‍കി ഹരിതയെ ആദരിക്കുമെന്ന് ദേശീയ സെക്രട്ടറി കെ.സി.മണികണ്ഠന്‍ നായര്‍ അറിയിച്ചു.