ഹീരാഭവനം ഇനി രഞ്ജിതക്ക് സ്വന്തം, സുരേഷ്‌ഗോപി താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
പരിയാരം: ഹീരാഭവനം ഇനി രഞ്ജിതക്ക് സ്വന്തം, നടന്‍ സുരേഷ്‌ഗോപി താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
മത്സരിച്ചതിന്റെ പേരില്‍ കുടുംബ വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന കണ്ണൂര്‍ അടുത്തിലയിലെ രഞ്ജിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ പേരിലാണ് വീട് നല്‍കിയത്.
ആര്‍.എസ്.എസ്.നേതാവ് വല്‍സന്‍ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന സെക്രട്ടെറി കെ.രഞ്ജിത്ത്, മുന്‍ ജില്ലാ പ്രസിഡന്റ് കെ.വി.സത്യപ്രകാശന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, കെ.തമ്പാന്‍, ബിജു ഏലക്കുഴി, വി.വി.മനോജ്, മധു മാട്ടൂല്‍, സി.വി.പ്രശാന്ത്, സി,നാരായണന്‍, കെ.വി.സജിത്ത്, കെ.പി.അരുണ്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ.പി.സ്ഥാനാര്‍ത്ഥിയായി ചെറുതാഴം പഞ്ചായത്തിലെ അതിയടം പത്താം വാര്‍ഡില്‍ സി.പി.എം ഭീഷണി വകവെക്കാതെ രഞ്ജിത മത്സരിച്ചതിന്റെ പേരിലാണ് വീടുവിട്ടിറങ്ങേണ്ടിവന്നത്.
സി.പി.എം ശക്തികേന്ദ്രവും പ്രതിപക്ഷം പോലുമില്ലാത്ത പഞ്ചായത്തില്‍ പത്താം വാഡില്‍ 138 വോട്ട് രഞ്ജിത നേടിയിരുന്നു.
ഇതേ തുടര്‍ന്നാണ് അമ്മയ്ക്ക് അവകാശമുള്ള കുടുംബ വിട്ടില്‍ നിന്ന് സി.പി.എം ഭീഷണിയെ തുടര്‍ന്ന് അച്ഛനും അമ്മയും 3 വയസുള്ള മകള്‍ക്കുമൊപ്പം പുറത്തേക്ക് പോകേണ്ടി വന്നത്.
തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വാടകവീട്ടിലയിരുന്നു താമസം.
ബി.ജെ.പി നേതാവ് കെ.രഞ്ജിത്ത് മുന്‍കൈ എടുത്ത് വിഷയം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് അതിയടം വീരന്‍ചിറക്ക് സമീപം രഞ്ജിതക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
