സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു-സുയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് ഗുരുതര പരിക്ക്-

ഊട്ടി: തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം

ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 5 മരണം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സുലൂരിലെ വ്യോമതാവളത്തില്‍ നിന്നും ഊട്ടിയിലെ സൈനിക ക്യാംപിലേക്ക് പോകുകയായിരുന്നു ഉദ്യോഗസ്ഥര്‍.

കോയമ്പത്തൂരിനും സുലൂരിലും ഇടയില്‍ കൂനൂരിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്.

ഹെലികോപ്ടറിന് തീപിടിച്ചിട്ടുമുണ്ട്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റു ചില ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ് എംഐസീരിസിലുള്ള ഹെലികോപ്ടറിലുണ്ടായിരുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റ് ചെയ്തു.

ജനറല്‍ ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മധുമിതക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 1997 നവംബറില്‍ പ്രതിരോധ സഹമന്ത്രിയായിരുന്ന എന്‍.വി.എന്‍.സോമു ഹെലികോപ്റ്റര്‍ അപകടത്തില്‍ അരുണാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ടതിന് ശേഷം ഞെട്ടിപ്പിക്കുന്ന ദുരന്തമാണ് ഊട്ടിയില്‍ നടന്നത്.