പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം-
പയ്യന്നൂര്‍:ക്ഷേത്രത്തിലെ കാണിക്കപാത്രത്തില്‍ നിന്നും പണം മോഷ്ടിക്കുന്ന സി സി ടി വി ദൃശ്യം പുറത്തായി.
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാണിക്കയിടാനായി വച്ച പാത്രത്തില്‍ നിന്നും ഒരാള്‍ കൈയ്യിട്ട് പണം വാരിയെടുക്കുന്നതാണ് സി സി ടി വി ദൃശ്യത്തിലുള്ളത്.
ക്ഷേത്രത്തില്‍ നടന്ന ആരാധനാ മഹോത്സവത്തിന്റെ അവസാന ദിവസമായ നവംബര്‍ 30 ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള
അയ്യപ്പ ക്ഷേത്രത്തിന് മുന്നില്‍ വെച്ച കാണിക്ക പാത്രത്തില്‍ നിന്നും ഒരാള്‍ പണം വാരി എടുക്കുന്ന സിസിടിവി യില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്ത് വന്നത്.
ഇതു സംബന്ധിച്ച് ക്ഷേത്രം അധികൃതര്‍ ദൃശ്യം സഹിതം പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.