മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകന്‍ ആയിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹര്‍ജിക്കാരന്‍.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജി നേരത്തെ തള്ളിയിരുന്നു. വിഷയത്തില്‍ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്.

ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വീണാ വിജയന്റെ സ്ഥാപനത്തിനു കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകളായതു കൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഇതു വരുമെന്നുമാണ് ഹര്‍ജിയിലെ വാദം.