ടി.ടി.കെ.ദേവസ്വം: കെ.ഇ.രാമന്‍ നമ്പൂതിരിക്ക് ഹൈക്കോടതി നോട്ടീസ്-

തളിപ്പറമ്പ്: ടി.ടി.കെ  ദേവസ്വം ഭരണസമിതിയിലെ സര്‍ക്കാര്‍ നോമിനികളുടെ അമിതാവേശത്തിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. 

ഹൈക്കോടതിയുടെ ഉത്തരവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ടി.ടി.കെ ദേവസ്വം പ്രസിഡന്റായി കെ.ഇ.രാമന്‍ നമ്പൂതിരിയെ തെരെഞ്ഞെടുത്തതായും കെ.പി.നാരായണന്‍ നമ്പൂതിരിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത് ഹൈക്കോടതി അംഗീകരിച്ചു എന്ന നിലയിലും തെറ്റായ പത്രവാര്‍ത്ത നല്‍കിയതിനെതിരെയുള്ള പരാതിയില്‍ കെ.ഇ.രാമന്‍ നമ്പൂതിരിക്ക് നോട്ടീസ് അയക്കുന്നതിന് ഹൈക്കോടതി ഉത്തരവായി.

നിലവില്‍ എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിങ്ങ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൂട്ടായി ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ട് ദൈനംദിനക്ഷേത്ര ഭരണം മുന്നോട്ട് കൊണ്ട് പോകണമെന്നും നയപരമായതും, നിയമന പരമായതുമായ കാര്യങ്ങള്‍ തീരുമാനിക്കരുതെന്നുമാണ് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ഉത്തരവായിട്ടുണ്ടായിരുന്നത്.

നിലവില്‍ ഉണ്ടായിരുന്ന പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയെ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ ഹൈക്കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിക്കാത്തത് കൊണ്ട് തന്നെ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കാന്‍ നിയമപ്രകാരം സാധിക്കുകയില്ല.

മാത്രമല്ല പുതിയ പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിട്ടുമില്ല.

ഈ സാഹചര്യത്തില്‍ പത്ര മാധ്യമങ്ങളില്‍ പുതിയ പ്രസിഡന്റാായി കെ.ഇ.രാമന്‍ നമ്പൂതിരിയെ തെരെഞ്ഞെടുത്തു എന്ന രീതിയില്‍ രാമന്‍ നമ്പൂതിരിയുടെ ഫോട്ടോ സഹിതം പത്രവാര്‍ത്ത വന്നത് സംബന്ധിച്ചാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.