ചെപ്പനൂല്‍ റേഷന്‍കടക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
ചെപ്പനൂല്‍: ചെപ്പനൂല്‍ റേഷന്‍കടക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

രാജ്യസഭാംഗം അഡ്വ. പി.സന്തോഷ്കുമാര്‍ എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ഇവിടെ ലൈറ്റ് അനുവദിച്ചുകിട്ടിയത്.
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന് അധ്യക്ഷത വഹിച്ചു.
പി.കെ.പ്രമോദ്, ഉണ്ണി ഞേറക്കാട് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഡ് മെമ്പര്‍ എം.ഉണ്ണികൃഷ്ണന് സ്വാഗതവും എം.വി.സുഭാഷ് നന്ദിയും പറഞ്ഞു.
