ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

തളിപ്പറമ്പ്: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പരിസരത്ത് പ്രതിഷേധ പ്രകടനവും പൊതുയോൗഗവും സംഘടിപ്പിച്ചു.

ഇന്ന് വൈകുന്നേരം നടന്ന പ്രകടനത്തിന് ഇ.വേണുഗോപാല്‍, അനില്‍കുമാര്‍, കെ.ടി.വിജയകുമാര്‍, ടി.വി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പൊതുയോഗത്തില്‍ എ.പി.ഗംഗാധരന്‍, വി.വി ശിവപ്രകാശ്, അഡ്വ.എം.വിനോദ്കുമാര്‍, കെ.വല്‍സരാജ് ഗണേശന്‍ പരിയാരം എന്നിവര്‍ പ്രസംഗിച്ചു.