തളിപ്പറമ്പ്: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അഡ്വ: എം.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താവ് ഇ.എസ്.ബിജു, ഉത്തരമേഖല സംഘടന സെക്രട്ടറി എ.ശ്രീധരന്‍, ജില്ല വൈസ് പ്രസിഡന്റ് കെ.ടി.വിജയകുമാര്‍, ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാംമോഹന്‍,
ജില്ല സെക്രട്ടറി പി.മോഹനകൃഷ്ണന്‍, ജില്ല ട്രഷറര്‍ ടി.പി.സതീശന്‍, കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ സംസ്ഥാന സെക്രട്ടറി പി.കെ.ജനാര്‍ദ്ദനന്‍, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് എം.പി.സുജാത,
താലൂക്ക് ജനറല്‍ സെക്രട്ടറി എം.വി.സജീവ് കുമാര്‍, സെക്രട്ടറിമാരായ കൃഷ്ണന്‍ പരിയാരം, അനീഷ് കടമ്പേരി, മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമന്‍, സംസ്ഥാന സെക്രട്ടറി എം.പി.രാഗിണി ടീച്ചര്‍, ജില്ല പ്രസിഡന്റ് പ്രസന്ന ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ല സെക്രട്ടറി പി.മോഹനകൃഷ്ണന്‍ സ്വാഗതവും താലൂക്ക് പ്രസിഡന്റ് ഇ.വി.ഗണേഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു.