കോണ്‍ഗ്രസ് നേതാവ് ആനന്ദകുമാറിന് അന്ത്യാഞ്ജലി.-കെ.സുധാകരന്‍ എം.പി. ആദരാഞ്ജലിയര്‍പ്പിച്ചു.
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് പി.ആനന്ദകുമാറിന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ആദരാഞ്ജലികളര്‍പ്പിച്ചു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയാണ് കെ.സുധാകരന്‍ ആദരാഞ്ജലികളര്‍പ്പിച്ചത്.
കോണ്‍ഗ്രസ് നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കില്‍ പത്മനാഭന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്,
കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍, ഡിസിസി ജനറല്‍ സിക്രട്ടറിമാരായ ടി.ജനാര്‍ദ്ദനന്‍, ഇ.ടി.രാജീവന്‍, സുരേഷ് ബാബു എളയാവൂര്‍,
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. വി.രവീന്ദ്രന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍, കെ പിസിസി മെമ്പര്‍ വി.പി.അബ്ദുല്‍ റഷീദ്,
യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ പ്രസിഡന്റ് വി.രാഹുല്‍, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ടി.ആര്‍.മോഹന്‍ദാസ്,
പി.വി. സജീവന്‍, പി.രാജീവന്‍, കൂവേരി ബാലകൃഷ്ണന്‍, മുസ്ലിം ലീഗ് നേതാക്കളായ സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇക്ബാല്‍, സിപിഎം നേതാവ് ടി. ബാലകൃഷ്ണന്‍,
സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം നേതാവ് കോമത്ത് മുരളീധരന്‍, സി.എം.പി നേതാവ് എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി.
ഇന്ന് ഉച്ചയോടെയാണ് പി ആനന്ദ്കുമാര്‍ (56) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്.
ഭാര്യ: കൃഷ്ണപ്രഭ(അദ്ധ്യാപിക, സീതിസാഹിബ് എച്ച്.എസ്.എസ്).
പരേതനായ കുഞ്ഞമ്പു-കല്യാണി എന്നിവരുടെ മകനാണ്.
പരേതനായ ഭാസ്‌കരന്‍, രാജന്‍ എന്നിവര്‍ സഹോദരങ്ങള്‍.
നാളെ ഞായറാഴ്ച്ച രാവിലെ 9-മണിക്ക് ഏമ്പേറ്റ് കോണ്‍ഗ്രസ് ഓഫീസ്, 10-മണിക്ക് തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം, 11 മണിക്ക് പൂമംഗലത്തെ വീട് വീട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12-മണിക്ക് പൂമംഗലം മോലോത്തുംകുന്ന് പൊതുശമശാനത്തില്‍ സംസ്‌ക്കരിക്കും.
കെ.എസ്.യു തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, യൂത്ത് കോണ്‍ഗ്രസ് കുറുമാത്തൂര്‍ മണ്ഡലം സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ തളിപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെകട്ടറി ആണ്.
പരിയാരം അര്‍ബന്‍ സഹകരണ സംഘം, തളിപ്പറമ്പ് താലൂക്ക് മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റ്, സഹകരണ സംരക്ഷണ സമിതി ജില്ലാ സിക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
2015ല്‍ തളിപ്പറമ്പ് നഗരസഭാ തിരഞ്ഞെടുപ്പില്‍ കോടതി മൊട്ട വാര്‍ഡിലും, 2020ല്‍ കുറുമത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴ വാര്‍ഡിലുംയു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരിരുന്നു.
