വ്യാപാരിയുടെ സത്യസന്ധതക്ക് സംഘടനയുടെ ആദരം. വീ ടെക്സ് ടെക്സ്റ്റൈല്‍ ഉടമ ഷബീര്‍ ഇസ്മായിലിനെയാണ് ആദരിച്ചത്.
തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് നല്കി വ്യാപാരി ഷബീര്‍ ഇസ്മായില്‍ മാതൃകയായി.

തളിപ്പറമ്പ് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ചൊറുക്കളയിലെ ഒരു കുടുംബത്തിലെ അംഗത്തിന്റെ സ്വര്‍ണ്ണ കൈചെയിന്‍ നഷ്ടപ്പെടുകയായിരുന്നു.
തുടര്‍ന്ന് തളിപ്പറമ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന് മുന്‍കൈയെടുത്ത് സമൂഹമാധ്യമത്തില്‍ സന്ദേശം നല്കിയപ്പോള് ആഭരണം കളഞ്ഞു കിട്ടിയ തളിപ്പറമ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന് മെമ്പറും മെയിന്‍ റോഡിലെ വീ ടെക്സ് ടെക്സ്റ്റൈല്‍ ഉടമ ഷബീര്‍ ഇസ്മായില്‍ വിവരം അറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് ആഭിമുഖ്യത്തില്‍ ഷബീര്‍ ഇസ്മായില്‍ കാണിച്ച സത്യസന്ധതയെ ആദരിച്ചു.
ചടങ്ങില്‍ ഭാരവാഹികളായ കെ. എസ്.റിയാസ്, വി.താജുദ്ദീന്, ടി ജയരാജ്, കെ.കെ.നാസര്‍, അലി അല്പ്പി, പി.കെ.നിസാര്‍, സലീം എന്നിവര്‍ പങ്കെടുത്തു.
കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തളിപ്പറമ്പ് വ്യാപാരഭവനില്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ‘വീ ടെക്സ്’ ടെക്സ്റ്റൈല്‍ ഉടമ ഷെബീര്‍ തിരികെ നല്കി.
