പ്ലാസ്റ്റിക്ക് മാലിന്യത്തോടൊപ്പം സ്വര്‍ണ്ണകമ്മലും: ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി ഹരിതകര്‍മ്മസേന.
പിലാത്തറ: പ്ലാസ്റ്റിക്ക് തരം തിരിക്കുന്നതിനിടയില്‍ കിട്ടിയ സ്വര്‍ണ്ണ കമ്മലുകള്‍ ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്കി ഹരിതകര്‍മ്മസേന അംഗങ്ങള്‍ മാതൃകയായി.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കാണ് ശേഖരിച്ച പ്ലാസ്റ്റിക്ക് തരം തിരിക്കുന്നതിനിടയില്‍ സ്വര്‍ണ്ണ കമ്മലുകള്‍ ലഭിച്ചത്.
ഏറെ നേരത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് കൈതപ്രത്തെ എന്‍.കൃഷ്ണന് നമ്പൂതിരിയുടെ വീട്ടില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക്ക് ശേഖരത്തോടൊപ്പമാണ് കമ്മല്‍ ലഭിച്ചതെന്ന് വ്യക്തമായത്.
ഹരിതകര്‍മ്മസേനാംഗങ്ങളായ ഭാര്‍ഗവി, സവിത എന്നിവര്‍ വിവരമറിയിച്ചപ്പോള്‍ കമ്മല്‍ എവിടെ പോയെന്ന അന്വേഷണത്തിലായിരുന്നു വീട്ടുകാര്‍.
കൈതപ്രം പൊതുജന വായനശാലയില്‍ നടന്ന ചടങ്ങില്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണം കൈമാറി.
ഹരിതകര്‍മ്മസേനാംഗങ്ങളുടെ സത്യസന്ധതയെ നാട്ടുകാര്‍ പ്രശംസിച്ചു.
