Skip to content
തളിപ്പറമ്പ്: സ്വർണം കുറഞ്ഞു, സൗന്ദര്യമില്ല പീഡനം.
ഭർത്താവിനും വീട്ടുകാർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
വളക്കൈയിലെ പരിപ്പക്കോൽ പുതിയ പുരയിൽ പി.പി.റുബൈ സിനെതിരെയാണ് (34) കേസെടുത്തത്.
കുറ്റ്യേരി നെല്ലിപ്പറമ്പിലെ റാഷിദ മൻസിലിൽ പി. റാഷിദയുടെ(24) പരാതിയിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത്.
2016 നവംബർ 27 ന് മതാചാരപ്രകാരം വിവാഹം ചെയ്ത് ജീവിച്ചു വരുന്നതിനിടയിൽ വിവാഹത്തിൻ്റെ രണ്ടാം
ദിവസം മുതൽ സ്വർണം കുറഞ്ഞു, സൗന്ദര്യമില്ല തുടങ്ങിയ ആരോപണങ്ങളുമായി ഭർത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.