മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ച രണ്ടംഗസംഘം അറസ്റ്റില്‍, വ്യാജതോക്കും പിടികൂടി.
കണ്ണവം:വ്യാജ തോക്ക് ഉപയോഗിച്ച് നായാട്ട് നടത്തി മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ച രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായി.

കോളയാട് പെരുവ ആക്കംമൂല കോളനിയിലെ സി.പി.സനൂപ്(28), ആക്കംമൂല ഹൗസില്‍ കെ.ബിജു(31) എന്നിവരെയാണ് കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.സുരേന്ദ്രന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ശ്രീഷ, എന്‍.കെ.വിജിഷ,
പി.അരുണ്‍ദേവ്, ഫോറസ്റ്റ് വാര്ഡന്മാരായ പി.പ്രഭാകരന്, ഇ.മോളി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇവരില്‍ നിന്ന് ലൈസന്‍സില്ലാത്ത നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
മുള്ളന്‍പന്നിയെ കൊന്ന് ഇറച്ചിയാക്കിയതും കറിവെച്ചതും കണ്ടെടുത്തിട്ടുണ്ട്.
7 വര്‍ഷം വരെ തടവും 25,000 രൂപവരെ പിഴയും ലഭിക്കാവുന്നതാണ് വന്യജീവികളെ കൊല്ലുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
