ഹൈഡ്രജന്‍ ടെയിന്‍ വരുന്നു-ഇനി റെയില്‍വെ കുതിക്കും.
ന്യൂഡെല്‍ഹി: രാജ്യത്തെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകാന്‍ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും.
ട്രെയിനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതിനാല്‍, പരീക്ഷണ ഓട്ടം ഉടന്‍ തന്നെ നടത്തുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി അറിയിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം.
ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്നതിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് നോര്‍ത്തേണ്‍ റെയില്‍വേയ്ക്കാണ്.
ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
രാജ്യാന്തര തലത്തില്‍ തന്നെ ഹൈഡ്രജന്‍ ട്രെയിനുകള്‍ പുതിയ സാങ്കേതിക വിദ്യയാണ്.
നിലവില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതിനാല്‍, സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ഹൈഡ്രജന്‍ ട്രെയിനുകള്‍ ഏത് റൂട്ടിലാണ് ഓടുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ റെയില്‍വേ മന്ത്രാലയം ഉടന്‍ പുറത്തിറക്കും.
