ആയിരങ്ങളെ ഭക്തലഹരിയിലാഴ്ത്തിയ വിഗ്രഹഘോഷയാത്രയോടെ-തിരുവട്ടൂര്‍ ശിവക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാകര്‍മ്മങ്ങള്‍ തുടങ്ങി.

തളിപ്പറമ്പ്: ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ഗോവിന്ദം വിളികള്‍ക്കിടയില്‍ തിരുവട്ടൂര്‍ ശ്രീശിവക്ഷേത്രം,

മഹാവിഷ്ണുക്ഷേത്രം(നരസിംഹമൂര്‍ത്തി)പുന:പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്ര നടന്നു.

ഇന്ന് വൈകുന്നേരം മൂന്നിന് വായാട് ഗണപതിക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

തന്ത്രി കോട്ടോല്‍ ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പുന: പ്രതിഷ്ഠ നടക്കുക.

ഏപ്രില്‍ 6, 7, 8 തീയതികളില്‍ വൈകുന്നേരം 7 ന് തായമ്പക. ഏപ്രില്‍ 9 ന് ദീപാരാധനക്ക് ശേഷം പാണ്ടിമേളവും തുടര്‍ന്ന്, ദേവനര്‍ത്തകരായ

പുതുമന ശങ്കരന്‍ നമ്പൂതിരി, പെരിങ്ങോം കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ഇരട്ട തിടമ്പ് നൃത്തം.

ശേഷം അത്താഴപൂജയോടെ ആഘോഷപരിപാടികള്‍ സമാപിക്കും. 2000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ക്ഷേത്രം.