ഇലയുടെ തനത് രൂചി ഇനി പാപ്പിനിശേരിയിലും-

പാപ്പിനിശേരി: പാപ്പിനിശേരി വിഷചികില്‍സാ കേന്ദ്രത്തില്‍ ഇല റസ്റ്റോറന്റിന്റെ ശാഖ പ്രവര്‍ത്തനം തുടങ്ങി.

പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ പ്രൊഫ. ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, പാപ്പിനിശ്ശേരി സര്‍വീസ് ബാങ്ക് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണന്‍,

പാപ്പിനിശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് സെന്റര്‍ ഉദ്യോഗസ്ഥര്‍,

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കോളേജ് പ്രിന്‍സിപ്പാള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ചായ, എണ്ണപലഹാരങ്ങള്‍, കൈപാട് അരിയുടെ കഞ്ഞി എന്നിവ ഇവിടെ ലഭ്യമാണ്.