മ്യൂറല്‍ പെയിന്റിംഗില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മുയ്യം സ്വദേശി-
തളിപ്പറമ്പ്: മ്യൂറല്‍ പെയിന്റിഗില്‍ എം.വി.യദുകൃഷ്ണന്‍ ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടി.
കുറുമത്തൂര്‍ മുയ്യം പള്ളിവയല്‍ സ്വദേശിയാണ്. പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
മൂന്ന് മാസം കൊണ്ട് തീര്‍ത്ത അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് ആണ് ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടിയത്. രഞ്ജിത്ത് അരിയില്‍ ആണ് ഗുരു.
ഓയില്‍ പെയിന്റിംഗ്, അക്രലിക് പെയിന്റിംഗ്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയവയും യദുകൃഷ്ണന്‍ ചെയ്യുന്നുണ്ട്.
ശാസ്ത്രിയ സംഗീതം അഭ്യസിച്ച് ചമ്പൈ സംഗീതോത്സവത്തില്‍ മികവ് തെളിയിച്ചിരുന്നു. ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ചിത്രം വരയിലേക്ക് കടന്നത്.
പയ്യന്നൂര്‍ റീസര്‍വ്വേ ഓഫീസിലെ ഹെഡ് സര്‍വേയറും സര്‍വ്വേഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി.രമേശന്റെയും കണിയാരത്ത് മിനിയുടെയും മകനാണ് യദുകൃഷ്ണന്‍.
കണ്ണൂര്‍ എ.കെ.ജി.സഹകരണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി പൗര്‍ണമി സഹോദരിയാണ്.
