വി.ടി.വി.ദാമോദരന് ചീഫ് ജസ്റ്റിസിന്റെ പ്രശംസ. പയ്യന്നൂര്‍ പെരുമക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്.
അബുദാബി: ചീഫ് ജസ്റ്റിസിന്റെ അഭിനന്ദനങ്ങളേറ്റുവാങ്ങി വി.ടി.വി.ദാമോദരന്‍.

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് ഇന്ത്യന്‍
സോഷ്യല്‍ സെന്ററില്‍ (ഐ.സ്.സി)നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്.
ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധിര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ വി.ടി.വിയാണ് തന്റെ ജന്മസ്ഥലമായ പയ്യന്നൂരില്‍ നിന്നും ഗാന്ധിപ്രതിമ
യു.എ.ഇയിലെത്തിച്ചു സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതെന്നു ചീഫ് ജസ്റ്റിനെ അറിയിച്ചപ്പോഴാണ് എക്‌സലന്റ് എന്ന അഭിനന്ദനവാക്കുകളോടെ അദ്ദേഹം പ്രശംസിച്ചത്.
പിന്നീട് ഖാദി കേന്ദ്രമുള്‍പ്പെടെ പയ്യന്നൂരിന്റെ കലാ സാംസ്‌കാരിക പെരുമയെ ചോദിച്ചറിഞാണ് ചീഫ് ജസ്റ്റിസ് യാത്രപറഞ്ഞത്.
പയ്യന്നൂരില്‍ നിന്നും പണികഴിപ്പിച്ച് ഐ.എസ്.സിയില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ചീഫ് ജസ്റ്റിസിനെ
അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍ പയ്യന്നൂര്‍ ഖാദി സെന്ററില്‍ നിന്നുള്ള ഖാദിഷാളണിയിച്ച് സ്വീകരിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറിനെ കൂടാതെ ചീഫ് ജസ്റ്റിസിന്റെ പത്‌നി എന്‍.ശിവമാല, സുപ്രീം കോടതി ജഡ്ജി ഹിമ കോഹ്ലി ഉള്‍പ്പെടെയുള്ളവരും ഐ.എസ്.സി
ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
