പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണം-സി.പി.ഐ(എം)മാടായി ഏരിയാ സമ്മേളനം-
പാണപ്പുഴ: പാണപ്പുഴയിലെ നിര്‍ദ്ദിഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ.(എം) മാടായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
തൊഴില്‍ശേഷിയുമുള്ള ആയിരക്കണക്കിന് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായുള്ള സംസ്ഥാനമായ കേരളത്തില്‍ യുവത്വത്തിന്റെ മനുഷ്യവിഭവശേഷി ഫലപ്രദമായി തൊഴില്‍ ഇല്ലായ്മക്ക് പരമാവധി പരിഹാരം കാണാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
വ്യവസായ മേഖലയില്‍ പുതിയ കുതിപ്പിന് പ്രാപ്തമാക്കാനും സര്‍വ്വമേഖലകളിലും പുരോഗതിയുണ്ടാക്കാനും നിരന്തരമായി പ്രയത്‌നിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍.
പാണപ്പുഴയിലെ നിര്‍ദ്ദഷ്ട കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമായാല്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. പാണപ്പുഴ മര്‌റ് വില്ലേജുകളില്‍ നിന്ന് വ്യത്യസ്തമായ ജനസാന്ദ്രത കുറവും ജനസാന്ദ്രതകുറവും ഭൂമിയുടെ ലഭ്യതകുടുതലുമുള്ള പ്രദേശമാണ്.
ജനവാസമില്ലാത്തതും കൃഷിക്കോ മറ്റ് ഏതെങ്കിലും കാര്യങ്ങള്‍ക്കോ ഉപയോഗയോഗ്യമല്ലാത്ത ഏക്കര്‍കണക്കിന് ഭൂപ്രദേശങ്ങള്‍ ഇവിടെയുണ്ട്.
ഇത് കണക്കിലെടുത്താണ് 2006 ല്‍ പാണപ്പുഴയില്‍ വ്യവസായ പാര്‍ക്കിനുലഌസ്ഥലം ഏേെറ്റടുക്കാന്‍ കിന്‍ഫ്ര നടപടികള്‍ ആരംഭിച്ചത്.
ഗവണ്‍മെന്റ് ലെറ്റര്‍ നമ്പ. 24696/91/2008/ തിയ്യതി 26.08.2008 പ്രകാരം കിന്‍ഫ്രാ വിശദമായ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് വ്യവസായ വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു.
505 ഏക്കര്‍ ഭൂമിയിലാണ് പഠനം നടന്നത്. ഈ 505 ഏക്കറില്‍ 10 ഏക്കറില്‍ താഴെ ഭൂമി മാത്രമാണ് കാര്‍ഷിക ഭൂമി. ഇതാകട്ടെ പൂര്‍ണ്ണമായി കൃഷിക്ക് ഉപയോഗിക്കുന്നില്ലതാനും.
ഉള്ളത് റബ്ബര്‍, കശുമാവ് തുടങ്ങിയവ മാത്രമാണ്. വീടുകളോ, മറ്റ് എന്തെങ്കിലും സ്ഥാപനങ്ങളോ, കെട്ടിടങ്ങളോ ഈ ഭൂമിയിലില്ല.
ദേശീയ പാതയില്‍ നിന്ന് 7 കിലോമീറ്ററും, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 19 കിലോ മീറ്ററും തളിപ്പറമ്പ് ബസ്റ്റാന്റില്‍ നിന്ന് 14 കിലോ മീറ്ററും കണ്ണൂരില്‍ നിന്ന് 44 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താനാകും.
പ്രധാന ടൗണുകളില്‍ നിന്ന് ഇത്രവേഗം എത്തിച്ചേരാന്‍ കഴിയും എന്നത് ചരക്ക് ഗതാഗതത്തിന്റെ ഏറ്റവും മെച്ചപ്പെട്ട സാധ്യതയാണ്.
കണ്ണൂര്‍ മൈലാട്ടി 220 കെ വി വൈദ്യുതലൈന്‍ ഇതിലൂടെയാണ് കടന്നുപോകുന്നത്.
മൂന്ന് പ്രധാന വൈദ്യുതി സബ് സ്‌റ്റേഷനുകള്‍ ഇതിന്റെ പരിസരത്ത് ഉണ്ട്. 110 കെ വി കാങ്കോല്‍, 66 കെ വി പയ്യന്നൂര്‍, 33 കെ വി നാടുകാണി സബ്‌സ്റ്റേഷനുകളില്‍ നിന്ന് എളുപ്പത്തില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും.
പാണപ്പുഴ പുഴയും, പെരുമ്പ പുഴയും, ഒന്നര കിലോമീറ്റല്‍ ഭൂരത്ത് രണ്ട് പുഴകളുടേയും സംഗമസ്ഥലത്ത് തടയിണകള്‍ തീര്‍ത്ത് ജലലഭ്യത ഉറപ്പു വരുത്തുന്നതിന് സഹായകമാണ്.
ഭൗതികസാധ്യതകള്‍ ഇത്രമാത്രമുള്ള നിര്‍ദ്ദിഷ്ട വ്യവസായ പാര്‍ക്ക് ഭൂമിയെ ഉപയോഗിച്ച് കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ അടിയന്തിരമായും കൈക്കൊള്ളണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
