കണ്ണൂര്‍ മേയറെ വാട്‌സ്ആപ്പ് വഴി അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്.

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തിലിനെ വാട്ആപ്പ് ഗ്രൂപ്പുകള്‍ വഴി അപമാനിച്ചതിന് കേസെടുത്തു.

കണ്ണൂര്‍ സിറ്റിയിലെ മുജീബ് മൂസയുടെ പേരിലാണ് കേസ്.

ഇക്കഴിഞ്ഞ മെയ്-23 ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഭീഷണിപ്പെടുത്തുകയും അസ്രീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പുറമെ അനഭിമത പോസ്റ്റുകളിലൂടെ നിരന്തരമായി ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി.

മുജീബ് മൂസയും മേയര്‍ മുസ്ലിഹ് മഠത്തിലിന്റെ സഹോദരി ഭര്‍ത്താവും തമ്മിലുണ്ടായിരുന്ന ചില പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തതിന്റെ വിരോധമാണ് കാരണമെന്നും മേയര്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു.