പയ്യന്നൂര്‍: ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല സംഘടനയായ ഇന്റര്‍നെറ്റ്-ഡി.റ്റി.പി-ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ(ഫിബ്രവരി-7) പയ്യന്നൂരില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതീ-യുവാക്കള്‍ സ്വയംതൊഴിലെന്ന നിലയിലാണ് ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാണ് വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച് അംഗങ്ങളില്‍ മതിയായ അവബോധം സൃഷ്ടിച് കൊണ്ടാണ് സംഘടന മുന്നോട്ടുപോകുന്നത്.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്ന പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ അനുവദിക്കുന്നതുകൊണ്ട് പ്രായം ചെന്നയാളുകള്‍ വളരെയേറെ പ്രയാസമനുഭവിക്കുകയാണ്.
അക്ഷയക്കാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തി പൊതുജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് എല്ലാ അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ക്കും മാസ്റ്ററിങ് അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന സമ്മേളനം മുഴുവന്‍ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ച് ഏപ്രില്‍ 19-ന് ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും.
കണ്ണൂര്‍ ജില്ലാ സമ്മേളനം പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നാളെ രാവിലെ 10 ന് പെരുമ്പ സ്റ്റീക്ക്ഹൗസില്‍ പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ അഡ്വ.സരിന്‍ ശശി ഉദ്ഘാടനം ചെയ്യും.
രാജന്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും.
സംസ്ഥാന നേതാക്കന്മാരായ റൂയേഷ് കോഴിശ്ശേരി, മജീദ് മൈ ബ്രദര്‍, സുദര്‍ശന്‍ ആലുങ്ങല്‍, ബിനീഷ് കുമാര്‍ കൊല്ലം, എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ രാജന്‍ മാണിക്കോത്ത്, കെ.റെയ്മ, രതീഷ് ദേവ്‌ന, അനില്‍ ചിത്രാഞ്ജലി, രാജേഷ് ബാബു, സുധീഷ് കണ്ണന്‍, ഹനീഫ പെരിങ്ങോം എന്നിവര്‍ പങ്കെടുത്തു.