ഐ.എന്‍.ടി.യു.സി.നേതാവ് സി.വി. ജനാര്ദ്ദനന് നാളെ യാത്രയയപ്പ്-രാജ്മോഹന്‍ ഉണ്ണിത്താന് എം.പി.ഉദ്ഘാടനം ചെയ്യും-
പരിയാരം: സി.വി.ജനാര്ദ്ദനന് യാത്രയയപ്പ് നാളെ. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ വി.സി.ജനാര്ദ്ദനന് ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്.
ഐ.എല്‍.ടി.യു.സി.കാന്റീന് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാളെ രാവിലെ 9.30 ന് ജനാര്ദ്ദനന് യാത്രയയപ്പ് നല്‍കുന്നത്.
ശ്രീസ്ഥ റോഡിലെ കെ.കരുണാകരന് മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നടക്കുന്ന പരിപാടി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി.ഉദ്ഘാടനം ചെയ്യും.
ഐ.എന്‍.ടി.യു.സി.കല്യാശേരി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ കെ.രാമദാസ് അധ്യക്ഷത വഹിക്കും.
ഡി.സി.സി.സെക്രട്ടറി അഡ്വ.കെ.ബ്രിജേഷ്കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.വി.സുമേഷ്, സി.എം.പി.നേതാവ് സുധീഷ് കടന്നപ്പള്ളി, ഐ.എന്‍.ടി.യു.സി.കാന്റീന് യൂണിറ്റ് നേതാവ് പി.കെ.പ്രസാദ്,
ഐ.എന്‍.ടി.യു.സി.കല്യാശേരി മണ്ഡലം സെക്രട്ടറി രവീന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ പ്രസംഗിക്കും. കാന്റീന് യൂണിറ്റ് പ്രസിഡന്റ് എ.സി.രമേശന് സ്വാഗതവും ടി.ജി.ജോസഫ് നന്ദിയും പറയും.