അനാഥനായ വയോധികന് ഐ.ആര്‍.പി.സിയുടെ കാരുണ്യഹസ്തം

തളിപ്പറമ്പ്: അവശനിലയില്‍ കണ്ട വയോധികന് ഐ.ആര്‍.പി.സി.പ്രവര്‍ത്തകരുടെ കാരുണ്യഹസ്തം.

ഇന്നലെ വൈകുന്നേരമാണ് അനാഥനായ വയോധികനെ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ആല്‍തറയില്‍ നാട്ടുകാര്‍ അവശനിലയില്‍ കണ്ടത്. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചുവെങ്കിലും ഒരു സഹായവും ഉണ്ടായില്ല.

ഇന്ന് രാവിലെ 7 മണിക്കും വയോധികനെ അവിടെ തന്നെ കണ്ടപ്പോള്‍ നാട്ടുകാര്‍ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.പി.സിയെ വിവരമറിയിച്ചു.

സോണല്‍ ചെയര്‍മാന്‍ ഇ.കുഞ്ഞിരാമന്‍, തളിപ്പറമ്പ സൗത്ത് കണ്‍വീനര്‍ എം.വി ഗോപാലന്‍, വളണ്ടിയര്‍ പത്മനാഭന്‍, രമേശന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തുകയും അവശനിലയിലായ അദ്ദേഹത്തെ കുളിപ്പിച്ച് വസ്ത്രം മാറ്റി തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

അവശനിലയിലായ ഒരാളെ വിവരമറിയിച്ചിട്ടും തിരിഞ്ഞു
നോക്കാത്ത പോലീസിന്റെ സമീപനം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.