Tag: irpc
അനാഥനായ വയോധികന് ഐ.ആര്.പി.സിയുടെ കാരുണ്യഹസ്തം
തളിപ്പറമ്പ്: അവശനിലയില്‍ കണ്ട വയോധികന് ഐ.ആര്.പി.സി.പ്രവര്‍ത്തകരുടെ കാരുണ്യഹസ്തം. ഇന്നലെ വൈകുന്നേരമാണ് അനാഥനായ വയോധികനെ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ആല്തറയില് നാട്ടുകാര്‍ അവശനിലയില്‍ കണ്ടത്. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചുവെങ്കിലും ഒരു സഹായവും ഉണ്ടായില്ല. ഇന്ന് രാവിലെ 7 മണിക്കും വയോധികനെ അവിടെ … Read More
പി.ദാമോദരന്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം ഐ.ആര്.പി.സി.ക്ക്
പിലാത്തറ: പ്രമുഖ സഹകാരിയും സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക-സംഘടനാ നേതാവുമായിരുന്ന പി.ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുളപ്പുറം സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്കാരം ജില്ലാ ഐ.ആര്.പി.സി.ക്ക്. ഐ.ആര്.പി.സി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് പുരസ്കാരം. 25,000 രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്കാരം നവംബര്‍ രണ്ടാം … Read More
പി.വി.കൃഷ്ണന്‍നമ്പ്യാരുടെ സ്മരണക്ക് പരിയാരം ഐ.ആര്.പി.സിക്ക് കട്ടിലും വാക്കറും.
പരിയാരം: പരിയാരത്തെ സി.പി.എം പ്രവര്‍ത്തകനും പാര്‍ട്ടി അംഗവുമായിരുന്ന പരേതനായ വി.വി.കൃഷ്ണന് നമ്പ്യാരുടെ സ്മരണക്ക് കട്ടിലും വാക്കറും സംഭാവനയായി നല്കി. പരിയാരം ഹൈസ്കൂള്‍ ബ്രാഞ്ച് അംഗവും കൃഷ്ണന് നമ്പ്യാരുടെ മകനുമായ പി.പി.ഷൈജുവാണ് ഐ.ആര്.പി.സി പരിയാരംലോക്കലിന് വേണ്ടി കട്ടിലും വാക്കറും നല്‍കിയത്. തളിപ്പറമ്പ് ഏരിയാ … Read More
ഓണക്കോടിയും സാമ്പത്തിക സഹായവുമായി ഐ.ആര്.പി.സി
മാട്ടൂല്‍ നോര്‍ത്ത്: ഓണം സമൃദ്ധമാക്കാന്‍ ജനകീയ കൂട്ടായ്മയില്‍ കിടപ്പ് രോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ പ്രയാസമനുഭവിക്കുന്നവര്‍ക്കും ഓണക്കോടിയും സാമ്പത്തിക സഹായവും നല്കി. ഇട്ടമ്മല്‍ പ്രദേശത്തെ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് പ്രവാസികളുടെയുള്പ്പടെയുള്ളവരുടെ സഹകരണത്തോടെ ഐആര്‍പിസി നേതൃത്വത്തില്‍ വസ്ത്രങ്ങളും സാമ്പത്തിക സഹായമെത്തിച്ചത്. ഐആര്‍പിസി പാപ്പിനിശേരി സോണല്‍ കമ്മിറ്റിയംഗം സി.പ്രകാശന് … Read More
ഐ.ആര്.പി.സിക്ക് എയര്‍ബെഡ് സംഭാവന ചെയ്തു.
പരിയാരം: മകന്റെ സ്മരണാര്‍ത്ഥം ഐ.ആര്.പി.സിക്ക് എയര്‍ബെഡ് സംഭാവന ചെയ്തു. റിട്ട: ഡെപ്യൂട്ടി തഹസില്‍ദാര്‍ വിശ്വംഭരന്റെയും റിട്ട: ഹെഡ്മിസ്ട്രസ് രമണി ടീച്ചറുടെയും മകന് വിനോദ് വിശ്വംഭരന്റെ സ്മരണാര്‍ത്ഥമാണ് ഐ.ആര്.പി.സി. പരിയാരം ലോക്കലിന് എയര്‍ബെഡ് സംഭാവന നല്‍കിയത്. വിശ്വംഭരന് ഇത് സി.പി.എം പരിയാരം ലോക്കല്‍ … Read More
ഐ.ആര്.പി.സി.തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം-
തളിപ്പറമ്പ്: ഐ.ആര്.പി.സി തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം ജില്ലാ ചെയര്മാന് എം.പ്രകാശന് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ചെയര്മാന് ഇ.കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്മാന് പി.മുകുന്ദന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്, ഐ.വി നാരായണന് എന്നിവര്‍ സംസാരിച്ചു. സനോജ്, … Read More
നാരായണന്റെ രക്ഷകരായി ഐ ആര് പി സി
കുറ്റിക്കോല്‍: റോഡരികില്‍ കുഴഞ്ഞുവീണ വയോധികന് ഐ.ആര്.പി.സി തുണയായി. കുറ്റിക്കോല്‍ വായനശാലക്കു സമീപമാണ് മത്സ്യം വാങ്ങി വരികയായിരുന്ന കുറ്റിക്കോലിലെ വേന്തിയില്‍ നാരായണന് കുഴഞ്ഞുവീണത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റോഡ് സൈഡില്‍ വീണ നാരായണനെ നാട്ടുകാര്‍ എടുത്ത് വായനശാലയില്‍ കിടത്തി. തുടര്‍ന്ന് ഐ.ആര്.പി.സി. ആരോഗ്യ … Read More
ഐ ആര് പി സി കയ്യടക്കിയ സി.എം.പി. ഓഫീസ് തിരിച്ചു പിടിക്കും: കെ.സുധാകരന്.എം.പി
കണ്ണൂര്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ഐ.ആര്.പി.സി കയ്യടക്കിയ സി.എം.പി. ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാന്‍ സി.എം.പി. പ്രവര്‍ത്തകര്‍ക്ക് ഐക്യജനാധിപത്യ മുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന് എം.പി. സി എം പി പ്രവര്‍ത്തകര്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും … Read More
സൂക്ഷിക്കുക—–ജാഗ്രതൈ!!!!! വിരുതന്ശങ്കു തളിപ്പറമ്പില്‍ എത്തി-
തളിപ്പറമ്പ്: ഹുണ്ടിക മോഷ്ടാവിനെ തിരയുന്നു. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ വനിതാ ടീസ്റ്റാളില്‍ വെച്ച ഐ.ആര്.പി.സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക ഇന്നലെ ഒരാള്‍ മോഷ്ടിച്ചു. വലതു കൈക്ക് അപകടം പറ്റിയ ഈയാള് തിരക്കിനിടയില്‍ ഇന്നലെ വൈകുന്നേരം 4.35 നോടടുത്താണ് ഹുണ്ടികയുമായി സ്ഥലംവിട്ടത്. ഇയാളുടെ സി.സി.ടി.വി … Read More
