പി.വി.കൃഷ്ണന്‍നമ്പ്യാരുടെ സ്മരണക്ക് പരിയാരം ഐ.ആര്‍.പി.സിക്ക് കട്ടിലും വാക്കറും.
പരിയാരം: പരിയാരത്തെ സി.പി.എം പ്രവര്‍ത്തകനും പാര്‍ട്ടി അംഗവുമായിരുന്ന പരേതനായ വി.വി.കൃഷ്ണന്‍ നമ്പ്യാരുടെ സ്മരണക്ക് കട്ടിലും വാക്കറും സംഭാവനയായി നല്‍കി.
പരിയാരം ഹൈസ്‌കൂള്‍ ബ്രാഞ്ച് അംഗവും കൃഷ്ണന്‍ നമ്പ്യാരുടെ മകനുമായ പി.പി.ഷൈജുവാണ് ഐ.ആര്‍.പി.സി പരിയാരംലോക്കലിന് വേണ്ടി കട്ടിലും വാക്കറും നല്‍കിയത്.
തളിപ്പറമ്പ് ഏരിയാ സെന്റര്‍ അംഗം കെ.ദാമോദരന്‍മാസ്റ്റര്‍ ഏറ്റുവാങ്ങി.
പരിയാരം ലോക്കല്‍ സെക്രട്ടറി എം ടി.മനോഹരന്‍, ലോക്കല്‍ കമ്മറ്റി അംഗം കെ.കെ.പത്മനാഭന്‍ ഐ.ആര്‍.പി.സി കണ്‍വീനര്‍ ഇ.തമ്പാന്‍,
ചെയര്‍മാന്‍ പി.കെ.വിനോദിനി, ഐ.ആര്‍.പി.സി വളണ്ടിയര്‍ പി.പി.മോഹനന്‍,
പരിയാരം ഹൈസ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി എം.കെ.രാജീവന്‍, ജനര്‍ദ്ദനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.