Skip to content
തളിപ്പറമ്പ്: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് തമ്പുരാന്‍നഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തഞ്ചാവൂര്‍, മധുക്കൂറിലെ നമ്മള്കുറിശി ശരമേല്കുടി അളകേശന്(65)നെയാണ് ഇന്നലെ ഉച്ചക്ക് വാടകവീടിന്റെ വരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജരാജേശ്വര വാര്‍ഡ് കൗണ്‍സിലര്‍ പി.ലതികയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പ് പോലീസ് വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അവര്‍ സ്ഥലത്തെത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അളകേശന് വര്‍ഷങ്ങളായി രാജരാജേശ്വര ക്ഷേത്രപരിസരത്ത് കൂലിപ്പണിയെടുത്ത് ജീവിച്ചുവരികയായിരുന്നു.