പിലാത്തറയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ: പിലാത്തറയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മണിയറ സ്വദേശി കെ.പി.അജ്‌നാസ്(19)ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 6:50 നാണ് പിലാത്തറ സ്റ്റീല്‍ലൈനിന് സമീപം അപകടം നടന്നത്.

പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്‌നാസ് ഓടിച്ച സ്‌കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടന്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ബൈക്ക് യാത്രികനായ കണ്ടോന്താര്‍ സ്വദേശി മോഹനന്‍(54)ന് പരിക്കേറ്റു.

ഇയാള്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

പിതാവ് എം.കെ.ഗഫൂര്‍(മര്‍വ്വ ട്രാവല്‍സ്, പിലാത്തറ). മാതാവ്: കെ.പി.റുബൈല.

സഹോദരങ്ങള്‍: റബിയ, അഫ്‌നാന്‍.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

മൃതദേഹം 12.30ന് പിലാത്തറ ഭാരത് റോഡിലുള്ള വീട്ടില്‍ പൊതുദര്‍ശനം.

കബറടക്കം ഉച്ചക്ക് ഒരു മണിക്ക് മണിയറ ജുമാമസ്ജിദില്‍ നടക്കും.