പൊലീസ് പറയുന്നതനുസരിച്ച്, ഛത്രപതി സംഭജിനഗറിലെ നരേഗാവിലെ കൈസര്‍ കോളനിയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ നാല് ദിവസമായി നിദ ഖാന്‍ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു.
നിദ ഖാന്‍ ഇവിടെയുണ്ടെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് ഫ്‌ലാറ്റില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. നാസിക് എസ്‌ഐടി, ഛത്രപതി സംഭജിനഗര്‍ പൊലീസ് കമ്മീഷണറേറ്റ്, ക്രൈംബ്രാഞ്ച് എന്നിവര്‍ സംയുക്തമായാണ് നിദ ഖാനെ അറസ്റ്റ് ചെയ്തത്.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിനും നിമനടപടികള്‍ക്കുമായി നിദ ഖാനെ നാസിക്കിലേക്ക് കൊണ്ടുപോയി.
2021 ഡിസംബറിലാണ് നിദ ഖാന്‍ കമ്പനിയില്‍ ചേര്‍ന്നത്. പ്രോസസ് അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു.
ആരോപണങ്ങളെത്തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം, ടിസിഎസിലെ ബിപിഒ യൂണിറ്റില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ചില ജീവനക്കാര്‍ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നിവ നേരിട്ടതായി പരാതി നല്‍കി.
പിന്നാലെ പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് 9 എഫ്‌ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ ഏഴ് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ 8 പ്രതികളൈയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം, കാറിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മാറ്റിവെച്ചതിന്