തളിപ്പറമ്പ്: മുന്‍ എം.എല്‍.എയുടെ സ്ഥിരം ആസ്ഥാന ബോര്‍ഡ് ഇനി എന്ത് ചെയ്യും? എം.വി.മാറ്റി ടി.കെ. ആക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
2025 മാര്‍ച്ച് 9 നാണ് ഹൈവേയിലെ ഹാപ്പിനസ് സ്ക്വയറില്‍ മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന് മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനം ചെയ്തത്.
നേരത്തെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന എം.എല്‍എ ഓഫീസാണ് ഹാപ്പിനസ് സ്ക്വയറിലേക്ക് മാറ്റിയത്.
ഇവിടെ സ്ഥാപിച്ച എം.എല്‍.എ ഓഫീസിന്റെ ബോര്‍ഡ് അപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു.
കേവലം അഞ്ച് വര്‍ഷം മാത്രം പദവിയുള്ള ഒരു എം.എല്‍.എയുടെ ബോര്‍ഡ് ഇത്തരത്തില്‍ സ്ഥാപിക്കണമോ എന്നത് സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇഷ്ടികവെച്ച് സ്ഥാപിച്ച പ്രതലത്തില്‍ സുവര്‍ണ ലിപികളിലാണ് ശ്രീ.എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ തളിപ്പറമ്പ് നിയോജകമണ്ഡലം ഓഫീസ് എന്ന ബോര്‍ഡ് സ്ഥാപിച്ചത്.
ലോകാവസാനം വരെ എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഇവിടെ എം.എല്‍.എ ആയി തുടരുമെന്ന വിശ്വാസത്തിലാണോ ഇത്തരം ബോര്‍ഡ് സ്ഥാപിച്ചത് എന്ന് തോന്നുന്ന തരത്തിലായിരുന്നു കെട്ടുംമട്ടും.
കേരളത്തിലെ ഒരു എം.എല്‍.എ ഓഫീസിനും ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
ഏതായായും നിയുക്ത എം.എല്‍.എക്ക് വേണ്ടി ടി.കെ.എന്ന ഇനീഷ്യല്‍മാത്രം മാറ്റിയാല്‍ മതി എന്നത് ഗുണകരമായി,
എന്നാല്‍ ഇത്തരമൊരു ബോര്‍ഡ് ടി.കെ.ഗോവിന്ദന് മാസ്റ്റര്‍ താല്പര്യപ്പെടാന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.