ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം, കാറിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മാറ്റിവെച്ചതിന്

ആലക്കോട്: കാറിന് മുന്നിലെ സ്‌ക്കൂട്ടര്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചതിന് കല്യാണവീഡിയോ ചിത്രീകരിച്ച് മടങ്ങുകയായിരുന്ന ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആലക്കോട്ടെ ലിനു, റോയി പാത്തിയില്‍, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഏപ്രില്‍ 30 ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു മര്‍ദ്ദനം.

നെല്ലിപ്പാറയിലെ പള്ളി ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച് പുളിങ്ങോം എടവരമ്പിലെ നടുവിലേടത്ത് വീട്ടില്‍ സെല്‍ബിന്‍ ജോസഫിനും(26) സുഹൃത്ത് ആലക്കോട്ടെ ലിയോണ്‍(20) എന്നിവരെയാണ് മര്‍ദ്ദിച്ചത്.

ലിനു സെല്‍ബിനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും റോയി തലക്ക് അടിക്കുകയും ചെയ്തു.

ലിയോണിന്റെ ക്യാമറ തകരാറിലാവുകയും ഏഴ് ഗ്രാം സ്വര്‍ണമാല കാണാതാവുകയും ചെയ്തു.

1,77,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.