സൂക്ഷിക്കുക—–ജാഗ്രതൈ!!!!! വിരുതന്‍ശങ്കു തളിപ്പറമ്പില്‍ എത്തി-

തളിപ്പറമ്പ്: ഹുണ്ടിക മോഷ്ടാവിനെ തിരയുന്നു. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ വനിതാ ടീസ്റ്റാളില്‍ വെച്ച ഐ.ആര്‍.പി.സിയുടെ ധനശേഖരണത്തിനായുള്ള ഹുണ്ടിക ഇന്നലെ ഒരാള്‍ മോഷ്ടിച്ചു.

വലതു കൈക്ക് അപകടം പറ്റിയ ഈയാള്‍ തിരക്കിനിടയില്‍ ഇന്നലെ വൈകുന്നേരം 4.35 നോടടുത്താണ് ഹുണ്ടികയുമായി സ്ഥലംവിട്ടത്.

ഇയാളുടെ സി.സി.ടി.വി ദൃശ്യം സമീപത്തെ കടയിലെ കാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തിവരികയാണ്.

ആയിരത്തോളം രൂപയാണ് ഹുണ്ടികയില്‍ ഉണ്ടായിരുന്നത്.