ചെങ്കല്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു-
മട്ടന്നൂര്‍: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മറിഞ്ഞ് മട്ടന്നൂരില്‍ രണ്ടുപേര്‍ മരണപ്പെട്ടു.
ഇരിട്ടിക്കടുത്ത വിളമന സ്വദേശികളായ അര്‍ജുന്‍ വിജയന്‍(38), രവീന്ദ്രന്‍(57) എന്നിവരാണ് മരണപ്പെട്ടത്.
ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പിനുസമീപം ഇന്നുപുലര്‍ച്ച 4.45 ഓടെയാണ് അപകടം.
ഇരിട്ടി ഭാഗത്തുനിന്ന് ചെങ്കല്‍ കയറ്റി വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഐഷര്‍ ലോറി നിയന്ത്രണംവിട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. കീഴ്‌മേല്‍ മറിഞ്ഞ ലോറിയില്‍നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് ക്രയിനിന്റേയും ഹൈഡ്രോളിക് കട്ടറിന്റേയും സഹായത്തോടെയാണ് ഇരുവരേയും പുറത്തെടുത്തത്.
ഇരിട്ടിറോഡില്‍ അപകടം പതിവായിരിക്കുകയാണ്. ഇന്നലെ കാലത്ത് കാറിടിച്ച് ഒരു ബൈക്ക് യാത്രികനു പരിക്കേറ്റിരുന്നു.