രാത്രിനടത്തം–സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ രാത്രി നടത്തം
കണ്ണൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു.
സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്ത്രീ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കാളികളായി.
ജില്ലാതല പരിപാടി കണ്ണൂര്‍ കളക്ടറേറ്റ് ആംഫി തിയറ്ററില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു.
ചുമര്‍ചിത്രരചന വിജയികള്‍ക്കുള്ള സമ്മാനദാനം എം.എല്‍.എയും കളക്ടറും നിര്‍വഹിച്ചു.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. ദേനാഭരതന്‍, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി. സുലജ,
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.വി. രജിഷ, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ബിജി തങ്കപ്പന്‍, ജില്ലാ ശിശുവികസന പദ്ധതി ഓഫീസര്‍ കണ്ണൂര്‍ (അര്‍ബന്‍) വി. ശ്രീജ,
റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. അനില്‍കുമാര്‍, അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. പ്രകാശിനി,
ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി. ഗിരിജ, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫ്‌ളാഷ് മോബ്, തിരുവാതിരക്കളി എന്നിവ അരങ്ങേറി.