ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ തീഗോളമായി മാറി-

നിടുംപൊയില്‍: ഒടിക്കൊണ്ടിരുന്ന പിക്കപ്പ്വാന്‍ തീഗോളമായി മാറി.

മാനന്തവാടി ചുരം റോഡില്‍ നിടുംപൊയില്‍ ഇരുപത്തിയാറാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന്‍ കത്തി നശിച്ചു.

ഇന്ന് രാവിലെയാണ് സംഭവം.

തലശ്ശേരി സ്വദേശിയുടെ മാക്‌സിമ വാനാണ് കത്തി നശിച്ചത്.ആളപായമില്ല.

പ്രദേശവാസികളാണ് തീയണച്ചത്.പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി കൂടുതല്‍ നാശനഷ്ടം ഒഴിവാക്കി.