കര്‍ഷകവിജയം സി.പി.എം സമ്മേളനനഗരിയില്‍ വിജയദിനാഘോഷം-

പഴയങ്ങാടി: സി.പി.എം ജില്ലാ സമ്മേളന നഗരിയില്‍ കര്‍ഷക വിജയദിനം ആഘോഷിച്ചു.

കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം.

കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷക തൊഴിലാളികളുടെ ഐക്യം ഒന്നുകൊണ്ട് മാത്രമാണ് സമരം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ഒ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കെ.കെ.രാഗേഷ്, ഡോ.വി.ശിവദാസന്‍ എം.പി, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി,

കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.പ്രകാശന്‍ സ്വാഗതം പറഞ്ഞു.