ലഹരി വസ്തുക്കളുടെ വ്യാപനവും, രാഷ്ട്രീയ കൊലപാതകങ്ങളും ജീവിതത്തിന് ഭീഷണി- ഐ.എസ്.എം.

 

തളിപ്പറമ്പ്:ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വ്യാപനവും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന കൊലപാതകളും ജനങ്ങളുടെ  ജീവിതത്തിന് ഭീഷണിയാണെന്ന് ഐ.എസ്.എം. തളിപ്പറമ്പ് മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഹരി വസ്തുക്കളുമായി പിടിയാകുന്നവരില്‍ ഏറെയും, വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്.

ലഹരി മാഫിയയുടെ വലയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്നവരില്‍ കൗമാരക്കാരും പെണ്‍കുട്ടികളുമുണ്ട്.

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അധാര്‍മ്മിക, പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും,

ജനങ്ങളുടെ, സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊലപാതക രാഷ്ട്രീയത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പിക്കണമെന്നും ഐ.എസ്.എം യൂത്ത് അലൈവ് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് സബീല്‍ റഹ്മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം കെ.എന്‍.എം മണ്ഡലം പ്രസിഡന്റ് അലി ശ്രീകണ്ഠാപുരം ഉദ്ഘാടനം ചെയ്തു.

അഡ്വ. ഹാഫിസ് ഫര്‍ഹാന്‍, ഐ.എസ്.എം ജില്ലാ സെക്രട്ടറി ഹസ്സന്‍ കുഞ്ഞി അരിപ്പാമ്പ്ര എന്നിവര്‍ ക്ലാസ്സുകളെടുത്തു.

മിദ്‌ലാജ് സ്വലാഹി അരിയില്‍, ഷാഹുല്‍ ഹമീദ് ഗാന്ധി നഗര്‍, ടി.പി. ഉമ്മര്‍, എം.സി.സിനാന്‍, സി.പി.യു.അന്‍സാര്‍,നൗഫല്‍ കൊടിയില്‍, കെ.ജാബിര്‍, കെ.എം.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.